കൊച്ചി: കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇനി വാട്സാപ്പിലൂടെ അറിയാം.
ഇതിനായി 9188597488 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയച്ചാല്‍ വിവരങ്ങളുടെ മെനു എത്തും. ഇതില്‍നിന്ന് അറിയാനാഗ്രഹിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുത്ത് നിമിഷനേരത്തിൽ സംശയങ്ങൾ അകറ്റാം.
പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കിലും വാട്സാപ്പ് സേവനം പ്രയോജനപ്പെടുത്താം.
കെഎംആര്‍എല്‍ നല്കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും. ഈ സേവന ശൃംഖല വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
ഉപഭോക്തൃസേവനം വാട്സാപ്പ് പ്ലാറ്റ്ഫോമിലൂടെ നല്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചി മെട്രോ.