തോപ്പുംപടി: കൊച്ചിൻ കോളജിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ കോളജിലെ നിരാഹാര പന്തലിൽവച്ച് മൂന്നാം വർഷ ബിഎസ്സി ബോട്ടണി വിദ്യാർഥിയായ കോതമംഗലം സ്വദേശി അസ്ലമിനെ മർദിച്ചെന്നാണ് കേസ്.
കോളജ് യൂണിയൻ തെരഞ്ഞെടപ്പ് സമയത്ത് എസ്എഫ്ഐ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ നേതൃത്വത്തിൽ കോളജിൽ നിരാഹാര സമരം നടക്കുന്നുണ്ട്. ഈ പന്തലിൽ എത്തിയപ്പോഴാണ് എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്ന് പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസ്ലം പറയുന്നു. അസ്ലമിന്റെ കഴുത്തിനും മുതുകിനും പരിക്കുണ്ട്.