കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ നാനാകോണില്‍ നിന്നും ആളുകള്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണം അഴിച്ചു വിടുകയാണ്. ചിലരാവട്ടെ ദിലീപിന്റെ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന തിരക്കിലും. ഇങ്ങനെ ദിലീപിനെ തെറിവിളിക്കുന്നവര്‍ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീലയുടെ വാക്കുകള്‍ കൂടി കേട്ടിരിക്കുന്നത് നന്നായിരിക്കും. കൊച്ചിന്‍ ഹനീഫ അന്തരിച്ചപ്പോള്‍ ആ കുടുംബത്തെ സഹായിക്കാന്‍ സിനിമാ ലോകത്തു നിന്നു് ആദ്യമെത്തിയത് ദിലീപാണ്
ദിലീപ് സ്വന്തം കാശ് മുടക്കി ഇന്നോവ കാര്‍ വാങ്ങി സിനിമാ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് വിട്ടുനല്‍കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ഇന്നും ദിലീപ് അതിന് ഒരു മുടക്കവും വരുത്തിയിട്ടില്ല. തന്ന പലവിധ പ്രശ്‌നങ്ങള്‍ ചൂഴ്ന്നിരിക്കുമ്പോഴും ദിലീപ് ആ സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ സിനിമാലോകത്ത് ദിലീപിനേക്കാള്‍ കാശുള്ളവരും കൊച്ചിന്‍ ഹനീഫയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ മലയാളത്തിന് ഒരു തീരാനഷ്ടമായ ആ നടന്റെ കുടുംബത്തെ ഏറ്റെടുക്കാന്‍ ആദ്യമെത്തിയത് ദിലീപ് എന്ന വലിയ മനസ്സിനുടമയാണ്. മാധ്യമങ്ങള്‍ നാഴികയ്ക്ക് നാല്‍പതു വട്ടം കുറ്റം പറയുമ്പോളും ജീവിതം തട്ടിക്കളിക്കുമ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും ആരും ചിന്തിക്കാറില്ല . എന്തിനു ചിന്തിക്കണം നമുക്ക് കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ അല്ലെ ഇഷ്ടം.
സിനിമാ സൗഹൃദങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്ന് പറയുന്നവര്‍ക്കിടയില്‍ ദിലീപ് എന്നും വ്യത്യസ്തനാണ്. ദിലീപിനെ സ്വന്തം സഹോദരനായി കരുതുന്ന കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ദിലീപിനെ കുറിച്ച് പറയുന്നതിങ്ങനെ…
” സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നള്‍ ദിലീപുള്ളപ്പോള്‍ ഉണ്ടാകും. ഏത് തിരക്കുകള്‍ക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയില്‍ നിന്നുള്ള സഹായം എത്തുന്നതിന് മുന്‍പേ ദിലീപിന്റെ കരുതല്‍ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.
സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങള്‍ ഏറെയാണ്. താന്‍ ചെയ്ത ഉപകാരങ്ങള്‍ പുറത്ത് പറയരുതെന്ന് ദിലീപിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് കൂതുതലായി ഞാന്‍ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേള്‍ക്കാന്‍ അദ്ദേഹമുണ്ട്. തിരക്കുകള്‍ക്കിടയില്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ വിളിച്ചിട്ട് ‘സോറി ഇത്താ’ എന്നാണ് ആദ്യം പറയുന്നത്. ഈ ദിവസങ്ങളില്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചു കൂട്ടുകയാണ് ഞങ്ങള്‍. ഒരിക്കലും ദിലീപെന്ന വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. അങ്ങനെയൊന്നും ആകാന്‍ ദിലീപിനെക്കൊണ്ടാകില്ല. അതാണ് വാസ്തവം. എന്നായാലും സത്യം ജയിക്കും.”
അറസ്റ്റു ചെയ്യപ്പെട്ട നാള്‍ മുതല്‍ ദിലീപിനെതിരായി സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ആക്രമണം ശക്തമായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. ദിലീപിനെ അനുകൂലിച്ചു കൊണ്ട് പലരും മുമ്പോട്ടു വരുന്നുണ്ട്. മാത്രമല്ല ദിലീപ് പല നടന്മാര്‍ക്കിട്ടും പാരപണിതെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പടച്ചു വിടാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കലാഭവന്‍ ഷാജോണിന്റെ പേരില്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഒടുവില്‍ ഷാജോണ്‍ തന്നെ വാര്‍ത്തയിലെ സത്യവിരുദ്ധത പൊളിച്ചടുക്കി രംഗത്തു വരുകയായിരുന്നു.