പ​ഴ​യ കൊ​ച്ചി​ൻ പാ​ലം വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര സൈനികർക്കായുള്ള സ്മാരകമാക്കണമെന്ന ആവശ്യവുമായി ജ​ന​കീ​യ സ​മി​തി 

ഷൊ​ർ​ണൂ​ർ : പ​ഴ​യ കൊ​ച്ചി​ൻ പാ​ലം രാ​ജ്യ​ത്തി​നു വേ​ണ്ടി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ സ്മാ​ര​ക​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​വേ​ദ​നം ന​ല്കി.

നാ​ട്ടു​കാ​ർ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് മേ​ൽ​പ​റ​ഞ്ഞ ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കി​യ​ത്. പാ​ലം ബ​ല​പ്പെ​ടു​ത്തി, രാ​ജ്യ​ത്തി​നുവേ​ണ്ടി വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ സ്മാ​ര​ക​മാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ജ​ന​കീ​യാ​വ​ശ്യം.

എ​ന്നാ​ൽ പാ​ല​ത്തെ സ്മാ​ര​ക​മാ​ക്കാ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​തി​നു ത​യാ​റാ​വു​മോ​യെ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം. സം​സ്ഥാ​ന​ത്തെ അ​പൂ​ർ​വ​മാ​യ റെ​യി​ൽ റോ​ഡ് പാ​ല​മാ​യി​രു​ന്നു പ​ഴ​യ കൊ​ച്ചി​ൻ പാ​ലം.പു​രാ​വ​സ്തു സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ലാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് കൊ​ച്ചി​ൻ പാ​ലം സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്.

ഇ​തി​നി​ടെ സു​ര​ക്ഷാ​പ്ര​ശ്നം ഉ​ന്ന​യി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം പൊ​ളി​ച്ച് വി​ല്പ്പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​വും ഉ​ണ്ടാ​യി​രു​ന്നു. കൊ​ച്ചി മ​ഹാ​രാ​ജാ​വ് 1900ത്തി​ൽ 84 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ബ്രി​ട്ടീ​ഷ് സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച​താ​ണ് പ​ഴ​യ കൊ​ച്ചി​ൻ പാ​ലം. കാ​ല​പ്പ​ഴ​ക്കം വ​ന്ന​തോ​ടെ പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യും പ​ഴ​യ പാ​ല​ത്തി​ൽ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും ചെ​യ്തു.

ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ 2011ൽ ​മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​ൻ ത​ക​ർ​ന്നു​വീ​ണു. പി​ന്നീ​ട് ജ​ന​കീ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് പു​രാ​വ​സ്തു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലം പ​രി​ശോ​ധി​ച്ചു

. 1900ൽ ​നി​ർ​മി​ച്ച​താ​ണെ​ന്നു​ള്ള മു​ദ്ര​ണം പാ​ല​ത്തി​ന്‍റെ ഇ​രു​ന്പു സ്പാ​നി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ട​യ​ണ വ​ന്ന​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും പാ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ പാ​ലം കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​യി സ്പാ​നു​ക​ൾ ത​ക​ർ​ന്ന് വീ​ഴു​ന്നു​ണ്ട്.

പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്. കൊ​ച്ചി മ​ല​ബാ​ർ ഐ​ക്യ​ത്തി​നു വ​ലി​യ പ​ങ്കു​വ​ഹി​ച്ച റെ​യി​ൽ​റോ​ഡ് സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്ന പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം.

പൈ​തൃ​ക സ​ന്പ​ത്താ​യി ക​രു​തി പാ​ല​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പു​രാ​വ​സ്തു വ​കു​പ്പ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment