കൊല്ലം: പരവൂരിൽ വൃദ്ധ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പുത്തൻകുളം കല്ലുവിള വീട്ടിൽ കൊച്ചു പാർവതിയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൾ ശാന്തകുമാരി, ചെറുമകൻ സന്തോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്ന് പരവൂർ സി ഐ പറഞ്ഞു. വൃദ്ധ ബന്ധുവീടുകളിൽ പോകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൊലപാതക ത്തിനിടയാക്കിയതെന്നാണ് വിവരം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൃദ്ധയുടെ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിരുന്നതായി പറയുന്നു.കൈവിരലുകൾ ഒടിഞ്ഞ നിലയിലുമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിനുശേഷമാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
വൃദ്ധയുടെ സംസ്കാര ചടങ്ങ് നടക്കാനിരിക്കെ മരണത്തിലെ ദുരൂഹത ആരോ പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസെത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു.