ഒരു ജനതയുടെ മുഴുവൻ സ്നേഹം സ്വന്തമാക്കിയ നല്ല കള്ളന്റെ കഥപറയുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി തീയറ്ററിലേക്ക് എത്തുന്ന ദിനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവർത്തകരുടെ മനസിൽ ഉദിച്ച ആശയമാണ് ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്.
പിടികെട്ടാനുണ്ടെന്ന അറിയിപ്പോടെ കൊച്ചണ്ണിയായി എത്തുന്ന നിവിന്റെ ചിത്രം റെയിൽവെ സ്റ്റേഷനുകളിൽ പതിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. കായംകുളം, ചേർത്തല, കൊല്ലം തുടങ്ങിയ റെയിൽവെസ്റ്റേഷനുകളിലാണ് പോലീസ് അറിയിപ്പെന്ന വിധത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.
നടൻ മോഹൻലാൽ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്.