കൊച്ചു പ്രേമന്റെ രൂപാന്തരം

kochupremanനാല്‍പ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമയിലെ പ്രധാന ആകര്‍ഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ “രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. രാഘവനു ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടുന്നതും പിന്നീടുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്. സ്വവര്‍ഗാനുരാഗികളുടെ കഥ പറഞ്ഞ “മൈ ലൈഫ് പാര്‍ട്ണര്‍’ എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് പത്മകുമാറിന്റെ രൂപാന്തരവുമെത്തുന്നത്.

സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡുമെല്ലാം കൈയെത്തും ദൂരത്താണ് നഷ്ടപ്പെട്ടതെങ്കിലും രൂപാന്തരത്തിന്റെ വിജയാഹ്ലാദത്തിലാണ് മലയാളികളുടെ പ്രിയനടന്‍ കൊച്ചുപ്രേമന്‍.

ഫ്‌ളാഷ് ബാക്ക്

പണെ്ടാരു യുവജനോത്സവ വേദിയില്‍ð പ്രേക്ഷകരെ ജിജ്ഞാസയുടെ മുള്‍മുനയില്‍ðനിര്‍ത്തിയ നാടകമാണ് “മുഹൂര്‍ത്തം’. കഥയിലെ കേന്ദ്ര കഥാപാത്രം ഒരു പെണ്‍കുട്ടിയാണ്. നാടകത്തിലുടനീളം അവളുണെ്ടങ്കിലും സ്റ്റേജില്‍ð ആ കഥാപാത്രത്തെ ആരും കാണുന്നില്ല. സംഭാഷണങ്ങളിലൂടെയാണ് അവളുടെ സാന്നിദ്ധ്യം പ്രേക്ഷകര്‍ അറിഞ്ഞത്. തുടക്കം മുതല്‍ð ഒടുക്കം വരെ എല്ലാവരും കാത്തിരുന്നു; പക്ഷേ അവള്‍ വന്നില്ലñ.

ഈ കാത്തിരിപ്പ് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. വാസ്തവത്തില്‍ð ആ തിരക്കഥ ഒരു പരീക്ഷണമായിരുന്നെങ്കിലും അത് വിജയിച്ചു. നാടകമുണര്‍ത്തിയ കൗതുകം ചെന്നുനിന്നത് “”ആരാണിതിന്റെ തിരക്കഥാകൃത്ത്?” എന്നó ചോദ്യത്തിലാണ്. ആ ചോദ്യത്തിന്റെ ഉത്തരം പ്രേംകുമാര്‍ എന്നóഎട്ടാംക്ലാസുകാരനായിരുന്നു. “”ഒരു കുട്ടി എഴുതിയ നാടകമാണോ ഇത്?” എന്നó് എല്ലാവരും അമ്പരന്നു.

ആ കുട്ടി വളര്‍ന്നിട്ടും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടിരുന്നു- പ്രേംകുമാറായി, മലയാളികളുടെ പ്രിയനടന്‍ “കൊച്ചു പ്രേമ’നായി. വര്‍ഷങ്ങളായി കലാരംഗത്തു നിന്ന് ലഭിച്ച അനുഭവങ്ങളും ഓര്‍മകളും പങ്കുവയ്ക്കുകയാണ് അദ്ദേഹം.

അധ്യാപകനായ അച്ഛന്റെയും അമ്മയുടേയും ഏഴു മക്കളില്‍ എല്ലാംകൊണ്ടും വ്യത്യസ്തന്‍ കൊച്ചുപ്രേമനായിരുന്നു. സഹോദരങ്ങള്‍ ആറുപേര്‍ക്കും താത്പര്യം സംഗീതമായിരുന്നു; കൊച്ചുപ്രേമന് അഭിനയവും. ഈ അഭിരുചി അദ്ദേഹത്തിന് ലഭിച്ചത് മുത്തശന്‍ സുകുമാരന്‍കുട്ടി ഭാഗവതരില്‍നിന്നാണ്.

നാടകവും ജീവിതവും

“”വളരെ ചെറുപ്പം മുതല്‍ തന്നെóസ്കൂള്‍ നാടക രംഗത്ത് ഞാന്‍ സജീവമായിരുന്നു.” കൊച്ചുപ്രേമന്റെ ഓര്‍മപ്പുസ്തകത്തിലെ താളുകള്‍ പിന്നിലേക്ക് മറിഞ്ഞു. “”എട്ടാം ക്ലാസില്‍ðപഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അതിന്റെ വിജയം നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്.” ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ തണലില്‍ðനിന്ന് അദ്ദേഹം “ഉഷ്ണവര്‍ഷം’ എന്നó രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണല്‍ðനാടകവേദികള്‍ക്കൊപ്പം റേഡിയോ നാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങള്‍. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ “ഇതളുകള്‍’ എന്നóപരിപാടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ നര്‍മത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ “കൃമീരി അമ്മാവന്‍’ എന്നóകഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ടï്.

“”സ്കൂള്‍ തലംവിട്ട് ഞാന്‍ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ “ജ്വാലാമുഖി’ എന്നóനാടകത്തിന്റെ ഭാഗമായപ്പോഴാണ്”- കൊച്ചുപ്രേമന്‍ തുടര്‍ന്നു. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്‌സിന്റെ “അനാമിക’ എന്ന നാടകത്തിലാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികള്‍ക്കൊപ്പം കൊച്ചുപ്രേമന്‍ പ്രവര്‍ത്തിച്ചു.

ചെയ്തതെല്ലാം ഹാസ്യകഥാപാത്രങ്ങളാണല്ലോ എന്ന് ചോദിച്ചാല്‍ð അദ്ദേഹം പറയും “”ഒരു വ്യക്തി ഒരു കഥാപാത്രം അഭിനയിച്ച് വിജയിപ്പിച്ചാല്‍ðപിന്നെóഅയാളെ തേടിയെത്തുന്നതൊക്കെ അത്തരം വേഷങ്ങളായിരിക്കും.”

ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്‌സിന്റെ “അമൃതം ഗമയ’, വെഞ്ഞാറമ്മൂട് സംഘചേതനയുടെ “സ്വാതിതിരുനാള്‍’, “ഇന്ദുലേഖ’, രാജന്‍ പി. ദേവിന്റെ “ആദിത്യമംഗലം ആര്യവൈദ്യശാല’ തുടങ്ങിയവ. “സ്വാതിതിരുനാള്‍’ എന്നóനാടകത്തിന്റെ വിജയത്തിന്റെ ഫലമായി മലയാള സിനിമാലോകത്തേക്ക് എത്തിയ കലാകാരന്മാണ് കൊച്ചുപ്രേമന്‍, സായികുമാര്‍, റിസബാവാ, പറവൂര്‍ രാമചന്ദ്രന്‍, റോസിലിന്‍ തുടങ്ങിയവര്‍.

പ്രേമന്‍ “കൊച്ചുപ്രേമനാ’യത്

സൗഹൃദങ്ങള്‍ വളരെക്കുറവാണെങ്കിലും പ്രേമന്‍ എന്ന സുഹൃത്തിനെക്കുറിച്ച് പറയുമ്പോള്‍ കൊച്ചുപ്രേമന്‍ വാചാലനാകും. “”ആദ്യമൊക്കെ രണ്ടു സമിതികളിലായിരുന്നെങ്കിലും ഒരു വര്‍ഷം സംഘചേതനയില്‍ðഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.” അന്ന് ഒരുപാട് സ്റ്റേജുകളില്‍ðകളിച്ച നാടകത്തെക്കുറിച്ച് ഒരു നിരൂപണം വന്നു. “നാടകം കണ്ടു. എല്ലാവരുടേയും അഭിനയം വളരെ നല്ലതായിരുന്നു. പ്രേമന്റെ അഭിനയം ഗംഭീരം.’ പക്ഷേ, നിരൂപണത്തില്‍ പറയുന്നó പ്രേമന്‍ ആരാണ്? അതൊരു ചോദ്യമായി നിന്നു. “”ഇത് എന്നെക്കുറിച്ചാണ്” രണ്ടുപേരും പറഞ്ഞു. പേരിലെ സാദൃശ്യം തര്‍ക്കത്തിലേക്കും വഴക്കിലേക്കും നീണ്ടു. സൗഹൃദം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് രണ്ടുപേരും ഒന്ന് തീരുമാനിച്ചു. ഇനി മുതല്‍ðഒരാള്‍ വലിയ പ്രേമനും മറ്റെയാള്‍ കൊച്ചുപ്രേമനും. ഇതാണ് പ്രേംകുമാര്‍ “കൊച്ചുപ്രേമനാ’യ കഥ.

സിനിമയിലേക്കുള്ള ആദ്യ ചുവട്

തിരുവനന്തപുരം കാര്‍ത്തികതിരുനാള്‍ തിയറ്ററില്‍ðകൊച്ചുപ്രേമന്‍ എഴുതി, സംവിധാനം ചെയ്ത നാടകം നടക്കുകയായിരുന്നു. തീര്‍ത്തും യാദൃച്ഛികമായി പ്രശസ്ത സംവിധായകന്‍ ജെ. സി. കുറ്റിക്കാട് ആ നാടകം കാണാനിടയായി. നാടകം കഴിഞ്ഞിറങ്ങിയപ്പോള്‍ ജെ. സി. നേരിട്ടു കണ്ടു. “”നാടകം എനിക്കിഷ്ടമായി; അഭിനയവും. അടുത്തു തന്നെó ഞാനൊരു സിനിമ ചെയ്യുന്നുണ്ടï്. അഭിനയിക്കാന്‍ താത്പര്യമുണേ്ടാ?” ജെ. സി. ചോദിച്ചു. സമ്മതം എന്ന് പറഞ്ഞതും അദ്ദേഹം കൊച്ചുപ്രേമന്റെ ഫോണ്‍ നമ്പറും വാങ്ങിപോയി. പിന്നെóഒരുവര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായൊരു ഫോണ്‍ വന്നു. ജെ. സി. യുടെ “ഏഴു നിറങ്ങള്‍’ എന്നóചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു ആ ഫോണ്‍ സന്ദേശം.

ആദ്യ ചിത്രത്തിനു ശേഷം പത്തു വര്‍ഷത്തെ ഇടവേളയാണ് കൊച്ചുപ്രേമന്‍ എടുത്തത്. നാടകത്തിലെ തിരക്കും പഠനവുമൊക്കെ ഈ കാലയളവില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പത്തു വര്‍ഷത്തിനു ശേഷം രാജസേനന്റെ “ദില്ലീവാലാ രാജകുമാരനി’ല്‍ എത്തി. രാജസേനനൊപ്പംóഎട്ടോളം ചിത്രങ്ങളില്‍ðകൊച്ചുപ്രേമന്‍ ഭാഗമായി.

“കഥാനായകന്‍’ എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം സത്യന്‍ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് “ഇരട്ടക്കുട്ടികളുടെ അച്ഛന്‍’ എന്നó ചിത്രത്തില്‍ð വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. “”സിനിമാ നടന്‍ എന്ന ലേബല്‍ എനിക്ക് തന്നത് ഈ ചിത്രമാണ്”- അദ്ദേഹം പറഞ്ഞു.

വഴിത്തിരിവായി “ഗുരു’

തമാശവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നóനടനല്ലñതാന്‍ എന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചത് “ഗുരു’ എന്നóചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ഒരിക്കലൊരു സൗഹൃദസംഭാഷണത്തിനിടയില്‍ðരാജീവ് അഞ്ചല്‍ അദ്ദേഹത്തോട് പറഞ്ഞു, “”പ്രേമാ, താനിങ്ങനെ തമാശ കളിച്ച് നടന്നാല്‍ðപോരാ. തന്റെയുള്ളിലെ നടനെ പ്രേക്ഷകര്‍ തിരിച്ചറിയണം.” കൊച്ചുപ്രേമന് രാജീവ് തന്റെ “ഗുരു’ എന്നóചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രകൃതം വിവരിച്ചു കൊടുത്തു. സംവിധായകന്‍ തന്നിലെ നടനില്‍ðഅര്‍പ്പിച്ച വിശ്വാസത്തിന് കൊച്ചുപ്രേമന്‍ നല്‍കിയ സമ്മാനമാണ് ആ കഥാപാത്രത്തിന്റെ വിജയം.””ഏതൊരു വ്യക്തിയുടേയും ജീവിതത്തില്‍ðഒരു വഴിത്തിരിവുണ്ടാകും. എന്റെ ജീവിതത്തില്‍ðഅത് ജയരാജ് സംവിധാനം “തിളക്കം’ എന്നóചിത്രമാണ്.” ഈ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയില്‍ð തിരക്കായി.

അംഗീകാരങ്ങള്‍

അവാര്‍ഡുകളോ പ്രശസ്തിയോ ഒന്നും ആഗ്രഹിച്ചിട്ടല്ല, കലയോടുള്ള അടങ്ങാത്ത സ്‌നേഹംകൊണ്ട് കലാരംഗത്ത് നില്‍ക്കുന്ന നടനാണ് കൊച്ചുപ്രേമന്‍. രഞ്ജിത് സംവിധാനം ചെയ്ത “ലീല’യില്‍ðകൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായി. പക്ഷേ, വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായാണ്.

പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ കൊച്ചുപ്രേമന്‍ അറിഞ്ഞ നിമിഷങ്ങളില്‍ðഒന്നായിരുന്നു ദേശീയ അവാര്‍ഡ് പ്രഖ്യാപനം. അവസാന ഘട്ടത്തിലെത്തിയ മൂന്നു പേരെ പ്രഖ്യാപിച്ചു – മമ്മൂട്ടി, അമിതാഭ് ബച്ചന്‍, കൊച്ചുപ്രേമന്‍. “രൂപാന്തരം’ എന്ന ചിത്രത്തിലെ അഭിനയമാണ് കൊച്ചുപ്രേമന് ഈ ഭാഗ്യം സമ്മാനിച്ചത്. “”വിജയിയായി എന്റെ പേര് പറഞ്ഞില്ലെങ്കിലും മറ്റ് രണ്ട് മഹാനടന്മാരുടെ പേരുകള്‍ക്കൊപ്പം ദേശീയ വേദിയില്‍ð എന്റെ പേര് പറയാന്‍ കാരണം എന്നെó സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നó ജനങ്ങളാണ്. എന്നിലെ നടന് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുകയായിരുന്നു രൂപാന്തരത്തിലെ രാഘവന്‍” കൊച്ചുപ്രേമന്‍ പറയുന്നു.

സിനിമയെത്ര ന്യൂ ജനറേഷനായാലും കൊച്ചുപ്രേമന് അതിന്റെ ഭാഗമാകാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് ന്യൂ-ജെന്‍ സിനിമകളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. ദിലീപ് നായകനാകുന്ന ത്രീ ഡി ചിത്രമായ “പ്രൊഫസര്‍ ഡിങ്കനാ’ണ് കൊച്ചുപ്രേമന്റെ പുതിയ സിനിമ.

Related posts