കുതിരാൻ: കുതിരാൻ തുരങ്കപാത കാണാനെത്തിയവരുടെ തിരക്കു മൂലം ദേശീയപാതയിൽ വൻ ഗതാഗതകുരുക്ക്.
ഇന്നലെ ഉച്ചയോടെ തുരങ്കപാതയിൽ ചെറിയതോതിൽ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഈ സമയമെല്ലാം സുരക്ഷാജീവനക്കാർ നിയന്ത്രിച്ചാണു വാഹനങ്ങൾ കടന്നു പോയിരുന്നത്.
വൈകീട്ട് അഞ്ച് ആയപ്പോഴേക്കും വാഹനങ്ങൾ തുരങ്കമുഖത്ത് നിർത്തി തുരങ്കം കാണാൻ അകത്തേക്കു നടന്നു പോകുന്നവരെ നിയന്ത്രിക്കാൻ സുരക്ഷാജീവനക്കാർ ഏറെ പാടുപ്പെട്ടു.
രാത്രി ഏഴോടെ ഗതാഗത കുരുക്ക് രൂക്ഷമായി. ഇതിലൂടെ എത്തിയ ആന്പുലൻസും കുരുക്കിൽപ്പെട്ടു.
സംഭവം അറിഞ്ഞെത്തിയ പീച്ചി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. പീച്ചി സ്റ്റേഷനിലെ രണ്ട് പോലീസ് ജീപ്പ് എത്തിയാണു ഗതാഗതം നിയന്ത്രിച്ചു കുരുക്ക് ഒഴിവാക്കിയത്.