കൊച്ചി: വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ പൊതുയിടങ്ങളില്‍ കോവിഡിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ എറണാകുളം.
ഇതോടെ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ലോക്ക്ഡൗണ്‍ സാധ്യത തള്ളിക്കളയരുതെന്ന വാദവുമായി രംഗത്തെത്തി.
ജില്ലയില്‍ തുടര്‍ച്ചയായ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നതോടെ സമൂഹമധ്യമങ്ങലിലടക്കം ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അതിനിടെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 ആയി കുറച്ചതോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ സ്വകാര്യ ലാബുകളില്‍ പരിശോധനക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍ടിപിസിആര്‍ കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന മാത്രമാണ് നടത്തിയിരുന്നത്.
സ്വകാര്യ ലാബുകളില്‍ ഈ പരിശോധനയ്ക്ക് 1700 രൂപയോളം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പലരും ആന്റിജന്‍ പരിശോധന മാത്രമാണ് നടത്തിയിരുന്നതും.
കൃത്യതയില്ലാത്ത ആന്റിജന്‍ പരിശോധന സ്ഥിതി വീണ്ടും രൂക്ഷമാക്കുമെന്ന വാദം ഉയര്‍ന്നതോടെ സാധരണക്കാരായ രോഗികള്‍ക്കടക്കം സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവും ശക്തമനായിരുന്നു.
ഇന്നുമുതല്‍ പരിശോധനക്ക് 500 രൂപ പ്രാബല്യത്തില്‍ വരുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി അറിയിച്ചതോടെയാണ് രാവിലെ മുതല്‍ നഗരത്തിലെയടക്കം സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളത്.
കോവിഡ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47926 ആയി. ഇന്നലെ 5369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5217 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിട്ടുള്ളത്.
1293 പേര് രോഗമുക്തരായി. തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളില്‍ 150 നു മേല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, വരാപ്പുഴ, കടുങ്ങല്ലൂര്‍, വാഴക്കുളം, ചേരാനെല്ലൂര്‍, പള്ളുരുത്തി, ഫോര്‍ട്ട്കൊച്ചി, എളംകുന്നപ്പുഴ.
രായമംഗലം എന്നിവിടങ്ങളില്‍ 100ലധികം കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ നിലവില്‍ കോവിഡ് സ്ഥിരികരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ പകുതിയിലധികവും വീടുകളില്‍ തന്നെ കഴിയുന്നവരാണ്.