സ്വന്തം ലേഖകൻ
തൃശൂർ: 2021 ഏപ്രില്‍ 23ന് രാത്രി 11നാണു തെരഞ്ഞെടുപ്പു സാമഗ്രികളുമായി ധർമരാജന്റെ വാഹനം വരുമെന്നു ബിജെപി ജില്ലാ ട്രഷറർ അറിയിച്ചത്. അതുകൊണ്ടാണ് രാത്രി ഏറെവൈകിയും ഞാന്‍ ഓഫീസില്‍ തങ്ങിയത്.
രാത്രി പതിനൊന്നിനുതന്നെ എത്തിയ വാഹനത്തില്‍നിന്ന് തലച്ചുമടായാണ് ഞാന്‍ ചാക്കുകൾ കോണികയറി മുകളിലലെത്തിച്ചതെന്നു കൊടകര കുഴൽപ്പണക്കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഒാഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്.
ആരു ചോദിച്ചാലും കൊടികളും അരങ്ങും ചിഹ്നങ്ങളുമാണെന്നു പറഞ്ഞാൽമതിയെന്നാണ് പറഞ്ഞിരുന്നത്. മുറിയുടെ ഒരുമൂലയില്‍ നെല്ലു കൂട്ടിയിടുന്നതു പോലെയാണു പണം ചാക്കില്‍നിന്നു തട്ടിയത്. അപ്പോഴാണ് ചാക്കിൽ പണമാണെന്നു മനസിലായത്.
ഒാരോ കെട്ടുകളായി വേര്‍തിരിച്ച് ചിലര്‍ക്കു കൈമാറിയത് അന്നത്തെ ജില്ലാ ഖജാന്‍ജി ആയിരുന്നു. ഇതിന് എന്റെ കൈയിൽ കൃത്യമായ തെളിവുകളുണ്ടെന്നും സതീഷ് വെളിപ്പെടുത്തി.
ഓഫീസില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണു പണം സൂക്ഷിച്ചത്. അതിനു കാവലിരിക്കലായിരുന്നു എന്റെ പ്രധാന പണി. പണമാണെന്ന് അറിഞ്ഞപ്പോള്‍ പേടിതോന്നി.
മുറി പൂട്ടിയാണു പണം സൂക്ഷിച്ചത്. ലോഡ്ജില്‍ മുറിയെടുത്തു കൊടുത്തശേഷം ധര്‍മരാജും മറ്റുള്ളവരും അങ്ങോട്ടു പോവുകയായിരുന്നു. പിറ്റേദിവസമാണു പണം കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അറിഞ്ഞത്.