ആറ്റിങ്ങല്‍: ആളില്ലാത്ത വീടുകളുടെ വാതിലുകള്‍ വെട്ടിപ്പൊളിച്ചും തീവച്ചും തകര്‍ത്ത് മോഷണം നടത്തിയയാളെ പോലീസ് അറസ്റ്റ്ചെയ്തു. വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശിയും ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ കടവിള മുളമൂട്ടില്വീട്ടില് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന കോടാലിബേബി എന്ന കൃഷ്ണന്‍കുട്ടി(48)ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ സബ്ഡിവിഷന് പരിധിയില്‍ നടന്ന 29 മോഷണങ്ങള്‍ നടത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങല്‍, കിളിമാനൂര്‍, കല്ലമ്പലം, വര്‍ക്കല, വെഞ്ഞാറമൂട് എന്നീ സ്റ്റേഷന്പരിധികളിലാണ് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളത്. ആളില്ലാത്തവീടുകള് കണ്ടുവച്ചശേഷം രാത്രിയിലെത്തി വാതിലിന് തീയിട്ട് അകത്ത് കയറുന്നതാണ് ഇയാളുടെ രീതി. 2012 മുതലാണ് ഈ രീതിയിലുള്ള മോഷണം ആറ്റിങ്ങല്‍ മേഖലയില്‍ കണ്ടുതുടങ്ങിയത്. ആഭരണങ്ങളും, മൊബൈല്‍ഫോണും, വിദേശനിര്‍മിത ഉപകരണങ്ങളും സൗന്ദര്യവര്ധകവസ്തുക്കളുമാണ് മോഷണം നടന്നവീടുകളില് നിന്നും നഷ്ടമായിട്ടുള്ളത്. വിവിധസ്ഥലങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട 106 പവന് ആഭരണം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒറ്റയ്ക്കാണ് ഇയാള്‍ എല്ലാമോഷണവും നടത്തിയിട്ടുള്ളത്. കൂട്ടുപ്രതികളില്ലാത്തതിനാലും മുമ്പെങ്ങും ഇയാള്‍ പോലീസിന്റെ ശ്രദ്ധയില്പ്പെട്ടിട്ടില്ലാത്തിനാലുമാണ് ഇയാളെ കണ്ടെത്താന്‍ വൈകിയതെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം ഒരുനീല സ്കൂട്ടറിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സ്കൂട്ടറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണന്‍കുട്ടി പിടിയിലായത്.
ആറ്റിങ്ങല്‍ പൂവന്‍പാറ അജിത് ഭവനില്‍ നിന്ന് സ്വര്‍ണലോക്കറ്റ്, സിഡി പ്ലെയര്‍, വഞ്ചിയൂര്‍ മഞ്ചപ്ലാക്കല് കുന്നുംപുറത്ത് വീട്ടില്‍ നിന്ന് രണ്ട്ലക്ഷംരൂപയും റാഡോവാച്ചും വഞ്ചിയൂര്‍ പുതിയതടം റിജുലാന്ഡില് നിന്ന് പണം, കടവിളപാറമുക്ക് ശരത് നിവാസില്‍ നിന്ന് ഏഴ്പവന്, കടവിള പാവൂര്‍ക്കോണം എ.എസ്.വില്ലയില്‍നിന്ന് അഞ്ച് പവന്, പാവൂര്‍ക്കോണം ദ്വാരകയില്‍ നിന്ന് പണം, നഗരൂര്‍ ഈണത്ത് പുത്തന്‍വീട്ടില്‍നിന്ന് 20 പവന്, നെടുമ്പറമ്പ് മിനിയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷണം പോയിരുന്നു.
ചാത്തമ്പാറ പുണര്‍തം വീട്ടില്‍ നിന്ന് 18000 രൂപയുടെ വിദേശ ഉല്പന്നങ്ങള്, ചാത്തമ്പാറ സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് നാലരപവന്‍, കല്ലമ്പലം പന്തുവിള കൃഷ്ണകൃപയില്‍ നിന്ന് അഞ്ച് പവന്, കേശവപുരം രാജ്കുമാറിന്റെ വീട്ടില്‍ നിന്ന് 19 പവന്, കേശവപുരം ഗോകുലം വീട്ടില്‍ നിന്ന് 5000 രൂപ, പോങ്ങനാട് കക്കാക്കുന്ന് നന്ദനംവീട്ടില്‍ നിന്ന് എട്ടരപവനും രണ്ട് മൊബൈല്‍ഫോണ്‍, കിളിമാനൂര്‍ ചൂട്ടയില്‍ ആഷാഢത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, വാച്ച്, വിദേശഉല്പന്നങ്ങള്, പുളിമാത്ത് ശ്രേയസില്‍ നിന്ന് അഞ്ച് പവന്, വാമനപുരം ജംഗ്ഷന് സമീപം സുകുമാരന്‍നായരുടെ വീട്ടില്‍ നിന്ന് തുണികള്‍, കണിച്ചോട് കുരിശടി ജ്യോതിസില്‍ നിന്ന് എട്ടരപവന്‍ എന്നിവ നഷ്ടമായിട്ടുണ്ട്.
വെഞ്ഞാറമൂട് മൈലക്കുഴി ഷാജിഭവനില്‍ നിന്ന് ആറരപവന്‍, നഗരൂര്‍ വിളയ്ക്കാട് എസ്.എ.മന്‍സിലില്‍നിന്ന് പതിനാലരപവന്, ഇളമ്പ ശ്രീജിത്ത്ഭവനില്നിന്ന് വിദേശനിര്‍മിത ഉല്പന്നങ്ങള്, നഗരൂര്കല്ലിംഗല് എം.എസ്.വില്ലയില്‍ നിന്ന് നാലായിരം രൂപയും രേഖകളും, ആല്‍ത്തറമൂട് ആഷിയാനയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, വര്‍ക്കല നരിക്കല്ല്മുക്ക് രാജേന്ദ്രന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ എന്നിവയും മോഷണം പോയി.
ഈ മോഷണങ്ങള്ക്കെല്ലാംപിന്നില് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇളമ്പഹൈസ്കൂളിന് സമീപം ശരത്ചന്ദ്രന്റെ ചാവടിവിളവീട്, പൊയ്കമുക്ക് കാട്ടുചന്തയില്‍ ആദര്‍ശിന്റെ ശിവതീര്ത്ഥംവീട്, വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ സത്യശീലന്റെ എസ്എസ് ഭവന്, പരമേശ്വരം അനിതകുമാരിയുടെ വീട്, വെഞ്ഞാറമൂട് അമ്പലംമുക്ക് വസന്തകുമാരിയുടെ കിഴക്കുംപുറംപുത്തന്വീട്, എന്നിവയുടെ വാതിലുകള്‍ ഇയാള്‍ കത്തിച്ചിട്ടുണ്ട്
. ഒരുലക്ഷം മുതല്‍ നാല് ലക്ഷംവരെ ചെലവിട്ട നിര്‍മിച്ച വാതിലുകള്‍ കൂട്ടത്തിലുണ്ട്.തിരുവനന്തപുരം റൂറല്‍ എസ്പിപി അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ എഎസ്പി ആര്.ആദിത്യ, സിഐ ജി.സുനില്‍കുമാര്‍, എസ്ഐതന്സീംഅബ്ദുല്സമദ്, കിളിമാനൂര്‍ എസ്ഐ ബൈജു, ഷാഡോടീമിലെ എസ്ഐമാരായ പ്രശാന്ത്, സിജു.കെ.എല്‍.നായര്‍, എഎസ്ഐ. ഫിറോസ്, സിപിഒ മാരായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തപ്രതിയെ കോടതിയില്‍ ഹാജരാക്കി.