ച്ചു
കോടാലി: സോളാർ വൈദ്യുത വേലിക്കും വനപാലകരുടെ രാത്രി കാല പട്രോളിംഗിനും മറ്റത്തൂരിലെ മലയോര കാർഷിക ഗ്രാമങ്ങളിലെ കാട്ടാന ശല്യം കുറക്കാനായിട്ടില്ല. കഴിഞ്ഞ രാത്രിയിലും ഇവിടെ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു.
ഈ മേഖലയിൽ പതിവായി കാട്ടാനകളിറങ്ങുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. ഇഞ്ചക്കുണ്ടിനു സമീപമുള്ള പത്തുകുളങ്ങരയിലാണ് ബുധനാഴ്ച രാത്രി കാട്ടാനകളിറങ്ങി തെങ്ങുകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചത്.
പത്തുകുളങ്ങര പല്ലിക്കാട്ടിൽ ഉണ്ണീൻകുട്ടി, കുന്നക്കാടൻ മുഹമ്മദലി എന്നിവരുടെ പറന്പുകളിലാണ് കാട്ടാനകൾ നാശം വിതച്ചത്. ഉണ്ണീൻകുട്ടിയുടെ പറന്പിലെ നാലുതെങ്ങുകളും മുഹമ്മദലിയുടെ മൂന്നുതെങ്ങുകളും കാട്ടാനകൾ മറിച്ചിട്ടു.
ഏതാനും കവുങ്ങുകളും ഒടിച്ചു നശിപ്പിച്ചിട്ടുണ്ട്. പണിയെടുത്തുണ്ടാക്കുന്നതെല്ലാം കാട്ടാനകളും കാട്ടുപന്നികളും നശിപ്പിക്കുന്നതിൽ നിരാശരാണ് ഈ മേഖലയിലെ കർഷകർ.
വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടികളുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.