തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാൽ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നതായി ആരോപണം. തെരുവിൽ സിപിഎമ്മും ബിജെപിയും തമ്മിൽ തല്ലുന്നതായി അഭിനയിച്ച്, യുഡിഎഫിനെതിരെ ഇവർ ഒരുമിക്കുകയാണെന്നും കോണ്ഗ്രസ് അരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കോടംതുരുത്ത് പഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് അവിശ്വാസപ്രമയത്തിന് നോട്ടീസ് നൽകിയത്. സിപിഎമ്മിലെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് നോട്ടീസ് നൽകിയത്.
നിലവിൽ ഏഴ് കോണ്ഗ്രസ് അംഗങ്ങൾ, അഞ്ച് സിപിഎം അംഗങ്ങൾ, ജഐസ്എസ് ഗൗരിയമ്മാ വിഭാഗത്തിലെ ഒരംഗം, ബിജെപിയുടെ രണ്ട് അംഗങ്ങൾ എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയുടെ പിൻതുണയോടെ ഭരണം പിടിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നാണ് ആരോപണം. പ്രസിഡന്റ്, വൈസ്പ്രസിഡന്റിനെതിരെ നൽകിയിരിക്കുന്ന വിശ്വാസപ്രമേയം അടുത്ത ദിവസം ചർച്ചയ്ക്കെടുക്കും.