താമരശേരി: കൊലപാതക പരമ്പര നടന്ന കൂടത്തായി മുഴുവന്‍ സമയം മാധ്യമവാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ നാടിന്റെ സല്പേരിനെ ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍ . ചാനല്‍ സംഘങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും കൂടത്തായിയിലും കോടഞ്ചേരി പുലിക്കയത്തുമായി തമ്പടിച്ച് ലൈവ് വാര്‍ത്തകളും ചര്‍ച്ചകളും നടത്തുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
ദൂരൂഹമരണങ്ങളില്‍ പരാതിയെ തുടര്‍ന്ന് കല്ലറ തുറന്ന് പരിശോധിക്കുന്നത് വരെ നാട്ടുകാര്‍ ആകാംക്ഷയോടെയാണ് കണ്ടുനിന്നത്. അറസ്റ്റ് നടന്നതോടെ നാടാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് പിന്നാലെ ദുരൂഹതയുടെ മറനീക്കി സംഭവങ്ങളും പ്രതീക്ഷിക്കാത്ത പ്രതികളുടെ വിവരങ്ങളും പുറത്തു വരുന്നത്.
നടുക്കം വിട്ടുമാറാതെ നാടുമുഴുവന്‍ പകച്ചു നില്‍ക്കുമ്പോഴാണ് വീണ്ടും കൂടുതല്‍ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തര ചര്‍ച്ചയും വാര്‍ത്തകളും അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലും ചാനലുകളുടെ അമിതാവേശം സംബന്ധിച്ച് കമന്റുകള്‍ പരന്നുതുടങ്ങിയിട്ടുണ്ട്