ന്യൂഡൽഹി: രാജ്യത്തെ സന്പാദ്യം മുഴുവൻ കുമിഞ്ഞു കൂടിയിരിക്കുന്നത് അംബാനി ഉൾപ്പെടെയുള്ള ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫോം ഇന്റർനാഷണൽ പഠന റിപ്പോർട്ട്. 70 ശതമാനം ജനങ്ങൾക്കുള്ളതിനേക്കാൾ നാലിരട്ടി സന്പാദ്യമാണ് ഇവർ കൈവശം വെച്ചിരിക്കുന്നതെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ശതകോടീശ്വരൻമാരുടെ ആകെയുള്ള ആസ്തി, 2018-19 വർഷത്തെ പൊതുബജറ്റിനേക്കാൾ കൂടുതൽ വരുമെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, ലോക ജനസംഖ്യയുടെ 60 ശതമാനത്തിന് ഉള്ളതിനേക്കാൾ സമ്പാദ്യം 2,153 കോടീശ്വരന്മാരുടെ കൈവശമാണെന്ന് പഠനത്തിൽ പറയുന്നു.
കഴിഞ്ഞ പത്ത് വർഷത്തിൽ ഈ കോടീശ്വരന്മാരുടെ സമ്പാദ്യം ഇരട്ടിയായി. സന്പദ് വ്യവസ്ഥയിലെ ആഗോള അസമത്വം ഞെട്ടിക്കുന്നതും വിശാലവുമാണെന്നും കഴിഞ്ഞ ദശകത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.