സ്വന്തം ലേഖകന്‍
കോഴിക്കോട്: അക്രമികളുടെ ചവിട്ടേറ്റ് യുവതിക്ക് പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്തസംഭവത്തില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന.
അഞ്ചു പ്രതികളും കോടഞ്ചേരിപോലീസില് ഹാജരായതായാണ് അറിയുന്നത്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ പോലീസ് പിടിയിലായതിനെ തുടര്‍ന്ന് ബിജെപി ഇന്ന് കോടഞ്ചേരിപോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്നമാര്ച്ചില് നിന്നുംപിന്‍മാറി. രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതിനെതിരേ വിവിധഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബിജെപിയും കോണ്‍ഗ്രസും ശക്തമായ സമരവുമായി രംഗത്തെത്തുകയും ചെയ്തു. സിബിയുടെ പരാതിയില്‍ അയല്‍വാസി നക്ലിക്കാട്ട് കുടിയില്‍ ഗോപാലനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തേനംകുഴിയില്‍ സിബി ചാക്കോയും കുടംബവും കോടഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ കുടില്‍കെട്ടിസമരം നടത്തിയിരുന്നു.
വിഷയംമുഖ്യ രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുത്തതോടെ സിപിഎം പ്രതിരോധത്തിലാവുകയും ചെയ്തു.സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.
കഴിഞ്ഞമാസം 28-ന് രാത്രിയാണ് സംഭവം. വേളം കോട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സിബി ചാക്കോയ്ക്കും ഗര്‍ഭിണിയായ ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. സംഭവസമയത്ത് കുട്ടികളും വീട്ടിലുണ്ടായിരുന്നു.
അക്രമിസംഘം വയറില്‍ ചവിട്ടിയതിനെതുടര്‍ന്ന് യുവതിക്ക് രക്തസ്രാവം ഉണ്ടായി. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പാഴക്കും കുട്ടി മരിക്കുകയും ചെയ്തു. ഒരാഴ്ച ഇവിടെ ചികില്‍സയിലായിരുന്നു.
അതേസമയം മറ്റു പ്രതികള്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. കുടുംബം ആശുപത്രിയില്‍ ചികിലത്സയിലായിരുന്ന സമയത്ത് കേസ് ഒത്തുതീര്പ്പാക്കാന ശ്രമം നടന്നു. എന്നാല്‍ വിഷയയം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ പ്രദേശവാസികളും കുടുംബത്തിന് പിന്തുണയുമായി എത്തുകയായിരുന്നു. ഇപ്പോള്‍ എങ്ങിനെയും മുഖം രക്ഷിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ് പോലീസും സിപിഎം പ്രദേശിക ഘടകവും.