കോഴിക്കോട്: കൊടിനാട്ടൽ സമരത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ ന്യായീകരിച്ച് സിഐടിയു. കൊല്ലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി കൊടിനാട്ടൽ സമരത്തെ വിമർശിച്ചതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ എല്ലാ പാർട്ടികൾക്കും ബാധകമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.നോക്കുകൂലിക്കെതിരായ നിലപാടിനെ സിഐടിയു സ്വാഗതം ചെയ്യുന്നുവെന്നും കരീം പറഞ്ഞു.