ഓരോ ഫയലും ഓരോ ജീവിതമാണ്..! വി​യ്യൂ​ർ ജ​യി​ലി​ൽ ടിപി കേ​സ് പ്ര​തി​ക​ൾ​ക്ക​ട​ക്കം സു​ഖ​വാ​സം; ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി

തൃ​​​ശൂ​​​ർ: വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ത​​​ട​​​വു​​​കാ​​​ർ​​​ക്കു സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ജ​​​യി​​​ൽ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ഴ്ത്തി. ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കേ​​​ണ്ട റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ൽ​​​ത്ത​​​ന്നെ പൂ​​​ഴ്ത്തി​​​യ​​​ത്.

ടി.​​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി കൊ​​​ടി സു​​​നി അ​​​ട​​​ക്ക​​​മു​​​ള്ള കൊ​​​ല​​​യാ​​​ളി​​​സം​​​ഘ​​​വും അ​​​യ്യ​​​ന്തോ​​​ൾ ഫ്ളാ​​​റ്റ് കൊ​​​ല​​​ക്കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് റ​​​ഷീ​​​ദും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു ജ​​​യി​​​ലി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സു​​​ഖ​​​വാ​​​സം ഒ​​​രു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

സി ​​​ബ്ലോ​​​ക്കി​​​ൽ ക​​​ഴി​​​യു​​​ന്ന റ​​​ഷീ​​​ദി​​​ൽ​​​നി​​​ന്നു പ​​​ല​​​ത​​​വ​​​ണ ക​​​ഞ്ചാ​​​വും മൊ​​​ബൈ​​​ൽ ഫോ​​​ണും പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടും ഇ​​​യാ​​​ൾ ത​​​ട​​​വു​​​കാ​​​രെ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 26ന് ​​​സി ബ്ലോ​​​ക്കി​​​ലെ അ​​​ഞ്ചാം സെ​​​ല്ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു ക​​​ഞ്ചാ​​​വും മൊ​​​ബൈ​​​ലും ചാ​​​ർ​​​ജ​​​റും ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.

അ​​​ന്നു ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​​ത​​​ന്നെ​​​യാ​​​ണ് കൊ​​​ടി സു​​​നി​​​യി​​​ൽ​​​നി​​​ന്നു ക​​​ഞ്ചാ​​​വും മൊ​​​ബൈ​​​ലും ചാ​​​ർ​​​ജ​​​റും ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ കൊ​​​ടി സു​​​നി​​​യു​​​ടെ കാ​​​ര്യം മാ​​​ത്ര​​​മാ​​​ണ് പു​​​റ​​​ത്തു​​​വി​​​ട്ട​​​തും വാ​​​ർ​​​ത്താ​​​പ്രാ​​​ധാ​​​ന്യം നേ​​​ടി​​​യ​​​തും.

പു​​​ല​​​ർ​​​ച്ചെ സു​​​നി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. സു​​​നി​​​യെ അ​​​ന്നു​​​ത​​​ന്നെ വി​​​യ്യൂ​​​രി​​​ലെ അ​​​തി​​​സു​​​ര​​​ക്ഷാ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി.

റ​​​ഷീ​​​ദി​​​ന്‍റെ പ​​​ക്ക​​​ൽ​​​നി​​​ന്ന് നി​​​രോ​​​ധി​​​ത വ​​​സ്തു​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​ന്നു​​​ത​​​ന്നെ ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ടി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കി​​​യെ​​​ങ്കി​​​ലും വി​​വ​​രം ജ​​​യി​​​ൽ ഡി​​​ജി​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment