വിയ്യൂർ: സ്വർണക്കടത്ത് വിഷയത്തിൽ കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറില്‍ ജുവലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശേരി മജീദാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം വീട് ആക്രമിക്കുമെന്നുമാണ് സുനിയുടെ ഭീഷണി.
ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുമെന്ന് മജീദ് അറിയിച്ചു. മജീദിന്റെ ഭാര്യ താമരശേരി ഡിവൈഎസ്പിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടി സുനിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിൽ പരിശോധന നടത്തവെ മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു.