വിയ്യൂർ: സ്വർണക്കടത്ത് വിഷയത്തിൽ കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറില്‍ ജുവലറി ഉടമയുമായ കോഴിശേരി മജീദിനെ ഭീഷണിപ്പെടുത്താൻ കൊടി സുനി ഉപയോഗിച്ചത് കോട്ടയം സ്വദേശിയുടെ പേരിലുള്ള നമ്പര്‍. വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു.
കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം വീട് ആക്രമിക്കുമെന്നുമാണ് സുനിയുടെ ഭീഷണി.
ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മജീദ് പരാതി നൽകി. മജീദിന്റെ ഭാര്യ താമരശേരി ഡിവൈഎസ്പിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടി സുനിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിൽ പരിശോധന നടത്തവെ മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു