കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരേ കെ.കെ. രമ എംഎല്‍എ . അമ്മയെ കാണാന്‍ ആണെങ്കില്‍ പത്തുദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും 30 ദിവസം എന്തിനാണ് നല്‍കിയതെന്നും രമ ചോദിച്ചു.
എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല.
നിയമ വിദഗ്ധരുമായി ആലോചിച്ചു തുടര്‍നടപടികളിലേക്ക് നീങ്ങും. ടി.പി. ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നല്ലോയെന്നും രമ പ്രതികരിച്ചു.