വടക്കാഞ്ചേരി: സംസ്ഥാനത്ത് 60 വയസ് തികഞ്ഞ എല്ലാവർക്കും 1 100 രൂപ പെൻഷൻ നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, വർഗ്ഗീയതയ്ക്കുമെതിരെ മതനിരപേക്ഷതയുടെ സന്ദേശവുമായി സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്രയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയിൽജനങ്ങൾ ശ്വസിക്കുന്ന വായുവിന് മാത്രം നികുതിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ചടങ്ങിൽ സി.പി.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആർ.സോമനാരായണൻ അധ്യക്ഷത വഹിച്ചു.
സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ, മന്ത്രിമാരായ എ.സി.മൊയ്തീൻ, സി. രവീന്ദ്രനാഥ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സത്യൻ മൊകേരി, സ്ക്കറിയതോമസ്, പി.എം.ജോയി, രാജൻ മാസ്റ്റർ, ഇ.പി.ആർ.വേശാല, സേവ്യർ ചിറ്റിലപ്പിള്ളി, കെ.പി.രാജേന്ദ്രൻ, മേരി തോമസ് പി.എൻ.സുരേന്ദ്രൻ കെ.പി.മദനൻ,ശിവപ്രിയ സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.