തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവം മനപൂർവമായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി. തിരുവനന്തപുരത്ത് നടന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലെ റിപ്പോർട്ടിംഗിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഎം -ബിജെപി നേതാക്കളുടെ സമാധാന യോഗത്തിനു മുന്നോടിയായി ദൃശ്യങ്ങൾ പകർത്താ നെത്തിയ മാധ്യമപ്രവർത്തകരോടാണ് ‘കടക്കൂ പുറത്ത്’ എന്നു മുഖ്യമന്ത്രി ആക്രോശിച്ചത്. നിങ്ങളെയൊക്കെ (മാധ്യമ പ്രവർത്തകരെ) ആരാ ഇവിടേക്കു വി ളിച്ചതെന്നും അദ്ദേഹം ചോദിച്ചു. തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താനായിരുന്നു ബിജെപി – ആർഎസ്എസ് നേതാക്കളുമായി മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി ചർച്ച നടത്തിയത്.