ഞാൻ പുകഴ്ത്തി പറ‍യുകയല്ല..! ​കേ​ന്ദ്ര സ​ർ​ക്കാരി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും പോലും  സാധിക്കാത്തത് പിണറായി സർക്കാരിന് സാധിച്ചു;  അതിന്‍റെ ഫലമാണ്  വിദേശ ജയിലുകളിൽ നിന്നുള്ള  ഇന്ത്യക്കാരുടെ മോചനമെന്ന് കോടിയേരി

കൂ​ത്തു​പ​റ​മ്പ്: സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ സാ​മ്പ​ത്തീ​ക​മാ​യി ദു​ർ​ബ​ല​മാ​ക്കാ​നാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി ​പി എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ .

​കേ​ന്ദ്ര സ​ർ​ക്കാ​റി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കു പോ​ലും ഇ​ട​പെ​ടാ​ൻ സാ​ധി​ക്കാ​ത്ത പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് തെ​ളി​വാ​ണ് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സി ​പി എം ​നേ​താ​വ് പാ​ട്യം ഗോ​പാ​ല​ന്‍റെ മു​പ്പ​ത്തി​യൊ​മ്പ​താ​മ​ത് ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ട​യോ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​എം.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​ജ​യ​രാ​ജ​ൻ, വ​ത്സ​ൻ പ​നോ​ളി, കെ.​ധ​ന​ഞ്ജ​യ​ൻ, വി.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​നേ​ര​ത്തെ പൂ​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പാ​ട്യ​ത്തേ​ക്ക് ബ​ഹു​ജ​ന പ്ര​ക​ട​ന​വും സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.

 

Related posts