പയ്യന്നൂര്‍: വോട്ടുകളും സീറ്റുകളും നേടിയെടുക്കുക മാത്രമല്ല ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ ഭീഷണി നേരിടുന്നു. ദളിതരും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോറോം രക്തസാക്ഷിത്വത്തിന്റെ 70- ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം അഴിമതി രഹിത ഭരണം ഉണ്ടാക്കി എന്നതാണ്. ഇത് ഒരു ബദല്‍ പ്രത്യയശാസ്ത്രമാണ്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. പൂജാരി നിയമനത്തില്‍ സംവരണതത്വം പാലിച്ചു. വിവിധ ജാതിയില്‍പെട്ടവര്‍ക്ക് പൂജാരിമാരായി നിയമനവും നല്കി.
എന്നാല്‍ കുത്തകകള്‍ക്കു വേണ്ടി നിലകൊള്ളുക എന്നതാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുഖമുദ്ര. അതിനായി ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. ഇത് കോര്‍പറേറ്റ് താല്പര്യമാണെന്നും കോടിയേരി പറഞ്ഞു. എം.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സത്യന് മൊകേരി, ടി.ഐ. മധുസൂദനന്, കെ.പി.മധു, കെ.വി.ബാബു, സി. കൃഷ്ണന് എംഎല്‍എ, പി. സന്തോഷ്, ഇ.പി.കരുണാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ മുതിയലം കേന്ദ്രീകരിച്ച് ചുവപ്പു വോളന്റിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു.