ആലുവ: എത്ര അൽഫോൻസുമാർ എത്തിയാലും ബിജെപിയെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് ജനത്തിന് തിരിച്ചറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സർക്കാരിനു കീഴിൽ ക്രൈസ്തവ, മുസ്ലിം ജനവിഭാഗം ഭീതിയിലാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള സംരക്ഷണ യാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കർഷകർക്ക് 6,000 രൂപ നൽകുമ്പോൾ കേരളം കാർഷിക പെൻഷനിലൂടെ 14,400 രൂപയാണ് നൽകുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്ത.
സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് നേതാവ് നെജീബ് ഇലഞ്ഞിക്കായെയും നാല് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെയും കോടിയേരി ഷാൾ അണിയിച്ച് സ്വീകരിച്ചു.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രകാശ് ബാബു, ആന്റണി രാജു, പി. രാജീവ്, സി.എൻ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കമാലി: അങ്കമാലിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുൻ എംഎൽഎ ജോസ് തെറ്റയിൽ അധ്യക്ഷത വഹിച്ചു. പി.ജെ. വർഗീസ്, കെ.കെ.ഷിബു, ഇ.ടി. പൗലോസ്, ബെന്നി മൂഞ്ഞേലി, മാത്യൂസ് കോലഞ്ചേരി, ജോണി തോട്ടക്കര, ടോണി പറപ്പിള്ളി, ജോർജ് ആനാം തുരുത്തിൽ, കെ.സി. ജോസ്, ജോയി മാടശേരി, ജോർജ് കുരിയൻ, പോൾസൻ കുടിയിരുപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പെരുന്പാവൂർ: പെരുന്പാവൂരിലെ സ്വീകരണത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ കെ.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.എം. സലീം, പി. സതീദേവി, ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.