തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറിയുടെ ഹർജി. ഹർജി തിരുവനന്തപുരം ലോകായുക്ത കോടതി ഫയലിൽ സ്വീകരിച്ചു.
പൊതുപ്രവർത്തകനെന്ന നിലയിൽ കോടിയേരി തന്റെ സ്വത്ത് വിവരങ്ങൾ പലതും മറച്ചുവച്ചുവച്ചുവെന്നു ബിജെപി ജനറൽ സെക്രട്ടറി എ.എൻ .രാധാകൃഷ്ണൻ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.