വയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേർക്കാൻ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ഇടതുമുന്നണിയെ വിപുലീകരിക്കനുള്ള ശ്രമം സിപിഎം നടത്തുമെന്നും പറഞ്ഞ കോടിയേരി വർഗീയതയ്ക്കെതിരെ സമാന ചിന്താഗതിയുള്ളവർ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
അടിസ്ഥാന രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കുന്ന ഒരുനിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി സെക്രട്ടറി.