പാലക്കാട്: സംസ്ഥാന നിയമസഭ പിരിച്ചുവിട്ടാൽ ഒ രാജഗോപാലിന് പകരം പൂജ്യമായിരിക്കും ഇനി കേരളത്തിൽ ബിജെപിയുടെ സമ്പാദ്യം എന്ന് കൊടിയേരി ബാലകൃഷ്ണൻ. പുതുശ്ശേരിയിൽ ജനജാഗ്രതാ യാത്രക്ക് നൽകിയ സ്വീകരണ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഒരൊറ്റ എംഎഎ സീറ്റും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് കിട്ടാൻ പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ലീഗ് നേതാക്കളുടെ പ്രസ്താവനകൾ വർഗീയ ഫാസിസ്റ്റ് ശക്തികൾ എന്നും ഒറ്റകെട്ടാണ് എന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരേക്കാൾ നല്ലത് ബി ജെ പിയാണ് നല്ലെതെന്നും കേന്ദ്രം ഭരിക്കാൻ മോദി അർഹനാണെന്നുമുള്ള ’ലീഗ് നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ഫാസിസ്റ്റ് ശക്തികൾ എന്നും ഒറ്റകെട്ടാണ് എന്ന് തെളിയിക്കുന്നതാണ് ലീഗിന്റെ പ്രസ്താനയെന്നും ബി ജെ പി യെ എതിർക്കാൻ എന്ത് പരിമിതിയാണ് ലീഗിന് ഉള്ളതെന്ന് മണ്ണാർക്കാട് എം എൽ എ വ്യക്തമാക്കണം എന്നും അദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രപ്രവേശന വിളബരത്തിന് ശേഷം ആ മേഖലയിൽ നടന്ന ഏറ്റവും വലിയ വിപ്ലവമാണ് അബ്രാഹ്മണർക്ക് പൂജാദികാര്യങ്ങളും ശാന്തിയും കൈകാര്യം ചെയ്യാൻ നിയോഗിച്ചതെന്നും കൊടിയേരി ബാലകൃഷ്ണൻ മണ്ണാർക്കാട്ട് പറഞ്ഞു. ഇന്നു രാവിലെ 10ന് ചിറ്റൂരിൽ സ്വീകരണം നൽകും. തുടർന്ന് രാവിലെ 11.00ന് കൊല്ലങ്കോട്, ആലത്തൂർ , വടക്കഞ്ചേരിയിൽ സമാപനയോഗം ചേരും. തുടർന്ന് തൃശൂർ ജില്ലയിലേക്ക് ജാഥ പ്രവേശിക്കും.