തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോർന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബജറ്റിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകർക്ക് നൽകാറുള്ള ബജറ്റ് ഹൈലൈറ്റ്സ്, സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായ അമിതാവേശം മൂലം ഇത്തവണ അൽപം നേരത്തെ അവർക്കു ലഭിച്ചു എന്നതാണ് ഉണ്ടായതെന്നും കോടിയേരി വിശദീകരിച്ചു.
സംഭവത്തിന്റെ ഉത്തരവാദികൾക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തു. ബജറ്റ് വീണ്ടും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ധനമന്ത്രി രാജിവയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രതിപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും കോടിയേരി വ്യക്തമാക്കി.