കണ്ണൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ട് വേണ്ടന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് കോടിയേരി പറഞ്ഞു.
ഇക്കാര്യം തീരുമാനിക്കേണ്ടത് എൽഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകകക്ഷിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനോട് അതൃപ്തിയുള്ളവർ ചെങ്ങന്നൂരിൽ എൽഡിഎഫിന് വോട്ട് ചെയ്യും.
കോണ്‍ഗ്രസിനോട് കേരള കോണ്‍ഗ്രസിനും അതൃപ്തിയാണെങ്കിൽ അവർക്കും എൽഡിഎഫിന് വോട്ട് ചെയ്യാം. ചെങ്ങന്നൂരിൽ എല്ലാവരുടെയും വോട്ടുകൾ സ്വീകരിക്കുമെന്നും കോടതിയേരി പറഞ്ഞു.