തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകൾ നടത്തിയ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തിലൂടെ തെളിഞ്ഞത്. ക്രെസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണിത്. സർക്കാർ നടപടികൾ സ്വീകരിച്ചതു പ്രതിഷേധങ്ങൾക്കു വിധേയമായിട്ടല്ല- കോടിയേരി പറഞ്ഞു.
സമരത്തെ ഹൈജാക്ക് ചെയ്യാൻ സിപിഎം വിരുദ്ധർ ശ്രമിച്ചതാണ് പാർട്ടി തുറന്നുകാട്ടിയതെന്നും കോടിയേരി മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കി.