തിരുവനന്തപുരം: പാചകവാതക വിലവർധനവ് കേന്ദ്രസർക്കാരിന്റെ ഓണസമ്മാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ് കേന്ദ്ര തീരുമാനമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
എല്ലാമാസവും സിലണ്ടര്‍ വില വർധിപ്പിച്ച് മാര്‍ച്ചോടെ പാചകവാതക സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കികൊടുക്കണമെന്ന താല്പര്യമാണ് നീക്കത്തിനു പിന്നിലെന്നും കോടിയേരി ആരോപിച്ചു.