തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാർഥി സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ സിപിഎമ്മിന് പ്രത്യേകമായ നിലപാടില്ല. ലോ അക്കാദമി പ്രശ്നത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തലശേരി നങ്ങാറത്ത് സിപിഎം പൊതുയോഗത്തിനിയിലേക്ക് ആർഎസ്എസ് പ്രവർത്തകർ ബോംബ് എറിഞ്ഞത് ആസൂത്രിതമായാണെന്നും മനപൂർവം പ്രകോപനം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.