തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതി വിധി ദൗർഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉത്തരവ് മുൻവിധിയോടെയുള്ളതാണ്.
വിദ്യാർഥികളുടെ ആശങ്കയാണ് സർക്കാർ പരിഗണിച്ചത്. സർക്കാരിന്റെ സദുദ്ദേശം കോടതി മാനിച്ചില്ലെന്നും കോടിയേരി പറഞ്ഞു.സർക്കാരിന്റെ ബിൽ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടിരുന്നു.
2016- 17 വർഷം പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെയും ഉടൻ പുറത്താക്കണമെന്നും സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.