നേമം : സാധാരണക്കാരുടെയും പട്ടിണിപാവങ്ങളുടെയും ഉന്നതിക്കായി പോരാടിയ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും പാത കമ്മ്യൂണിസ്റ്റുകാർ പിന്തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സിപിഎം നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാവച്ചന്പലത്ത് സംഘടിപ്പിച്ച റെഡ് വോളന്റിയേഴ്സ് മാർച്ചും ബഹുജനസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
ദേശീയ തലത്തിൽ ബിജെപിയും കോണ്‍ഗ്രസും കോർപറേറ്റുകളോടൊപ്പമാണ്. ഉദാരവത്കരണ സാന്പത്തിക നയങ്ങളാണ് ലോകത്താകമാനം തീവ്ര വലതുപക്ഷത്തിന് ശക്തിയായതെന്ന് അദേഹം പറഞ്ഞു. എം.എം.ബഷീർ അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, എസ്.കെ. പ്രമോദ്, ബാലരാമപുരം കബീർ, ആർ.പ്രദീപ്കുമാർ, വെങ്ങാനൂർ ഭാസ്കരൻ, കല്ലിയൂർ ശ്രീധരൻ, പാറക്കുഴി സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.