പേരാവൂർ: ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധാരണക്കാരും ഇടത്തരക്കാരും മധ്യവർഗവും ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷയോടെ സിപിഎമ്മിനെയാണ് ഉറ്റുനോക്കുന്നതെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
വർഗീയത ഉയർത്തിക്കാട്ടി ഭരണം നയിക്കുന്നവരുടെയും അഴിമതിക്കാരുടെയും ഇടയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് സിപിഎമ്മിനുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി സിപിഎം മാറുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പേരാവൂർ തെരു സിപിഎം ബ്രാഞ്ച് ഓഫീസായ എ. ശ്രീധരൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ നാമകരണവും എ. ശ്രീധരന്റെ ഫോട്ടോ അനാഛാദനവും പാർട്ടി ജില്ലാ സെക്രട്ടറി പി.ജയരാജൻ നിർവഹിച്ചു.
കോലത്താടൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.പി. ജ്യോതിഷ്, സുധീഷ് മിന്നി, വി.ജി.പത്മനാഭൻ, അഡ്വ.എം.രാജൻ, കെ.എ. രജീഷ്, ബാലൻ തോട്ടുംങ്കര, എന്നിവർ പ്രസംഗിച്ചു. സുഭാഷ് അറുക്കര നേതൃത്വത്തിൽ നാടൻ പാട്ടുകൾ ഉൾപ്പെടുത്തിയുള്ള നാട്ടരങ്ങും അരങ്ങേറി.