തിരുവനന്തപുരം: ഇടത് ജനാധിപത്യ ശക്തികൾക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയെ തോൽപ്പിക്കണമെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണമാണ് യുഡിഎഫിന് നേട്ടമായത്. പാർട്ടി തിരിച്ചുവരുമെന്നും ഇതിനു മുൻപും പാർട്ടി തിരിച്ചുവന്നിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഇടത് ജനാധിപത്യ ശക്തികൾക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെന്ന് കോടിയേരി
