തിരുവനന്തപുരം: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരാതിയുള്ളവർ നിയമാനുസൃതമായി മുന്നോട്ട് പോകണമെന്ന് സിപിഎം കോടിയേരി ബാലകൃഷ്ണൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെങ്കിൽ ജനം തിരിച്ചറിയും. എല്ലാ സ്ഥലത്തും തോമസ് ചാണ്ടിയെ കൊണ്ടു നടക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.
മാർത്താണ്ഡം കായൽ നികത്തിയെന്ന ആരോപണത്തിൽ തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിയമസഭയെ തെറ്റിധരിപ്പിക്കുന്നതും സഭയുടെ അവകാശ ലംഘനവുമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.