തിരുവനന്തപുരം: വേങ്ങരയിൽ ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥിയാകും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാർഥി നിർണയത്തിൽ ജാതിമത ഘടങ്ങൾ മാനദണ്ഡമാവില്ല. ഇടതുപക്ഷം ഇവിടെ ശക്തമായ മത്സരം കാഴ്ച വയ്ക്കും- കോടിയേരി പറഞ്ഞു.
ഫാസിസത്തെ നേരിടാൻ മുസ്‌ലീം ലീഗിനാകില്ല എന്നും ഹിന്ദു വർഗീയതയ്ക്ക് മുസ്‌ലീം വർഗീയത ബദലല്ല എന്നും പറഞ്ഞ കോടിയേരി വർഗീയതയ്ക്കെതിരായ പോരാട്ടമാകും വേങ്ങരയിൽ ഉണ്ടാവുകയെന്നും മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന മത്സരമാകുമതെന്നും കൂട്ടിച്ചേർത്തു.