കൊടുങ്ങല്ലൂർ: കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ ഭരണ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സേക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊടുങ്ങല്ലൂരിൽ സിപിഎം നേതാവ് കെ.യു.ബിജു രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡി സർക്കാർ കള്ളപ്പണം കണ്ടുകെട്ടുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായില്ല.എന്നാൽ ബിജെപിക്കാർ കള്ളനോട്ടടിച്ച് വിതരണം ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞു. അന്പാടി വേണു അധ്യക്ഷനായി. കെ.രാാകൃഷ്ണൻ, എൻ.കെ.ബാലൻ, പി.പി.ദിവ്യ, പി.കെ.ഡേവീസ്, പി.കെ.ചന്ദ്രശേഖരൻ, കെ.ആർ.ജൈത്രൻ എന്നിവർ പ്രസംഗിച്ചു.