കളമശേരി: താൻ രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആർഎസ്എസിനെയും വിമർശിച്ചാൽ രാജ്യദ്രോഹ പ്രസംഗമാകുമോ. എങ്കിൽ ജയിൽ അടയ്ക്കട്ടെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ നയങ്ങൾക്ക് എതിരെയാണ് താൻ പ്രസംഗിച്ചത്. തനിക്കെതിരെ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. നെടുങ്കണ്ടത്ത് പ്രസംഗിച്ചതു സംപ്രേഷണം ചെയ്യട്ടെയെന്നും കോടിയേരി പറഞ്ഞു. കളമശേരിയിൽ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതിർത്തി കടന്നുള്ള ആക്രമണം രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ആർഎസ്എസ്-ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് കോടിയേരി നേരത്തെ ആരോപിച്ചിരുന്നു.