തിരുവനന്തപുരം: ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.തെരഞ്ഞെടുപ്പ് ചട്ടം ഓർമ്മിപ്പിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ ചെയ്തത്.
ശബരിമല വിഷയം ബിജെപി പ്രചാരണ വിഷയം ആക്കിയാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടിയേരി വ്യക്തമാക്കി. കെ.എം. മാണിയോടൊപ്പം ഇനിയും തുടരണോയെന്ന് പി.ജെ.ജോസഫ് ആലോചിക്കണം.
കേരള കോണ്ഗ്രസ് വിട്ട് വന്നാൽ ജോസഫിനെ എൽഡിഎഫിൽ ചേർക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടിയേരി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.