തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാകാനും നിയമസഭയിലേക്ക് മത്സരിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. തന്റെ ആഗ്രഹം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ഇതുവരെ നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
തുടർച്ചയായി ലോക്സഭയിലേക്ക് മത്സരിക്കാൻ കടിച്ച് തൂങ്ങി നിൽക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കണമെന്നാണ് തന്റെ ആഗ്രഹം ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.