കൊല്ലം: മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ തോമസ്ചാണ്ടിയുടെ താറാവ്കറി കഴിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു. യുഡിഎഫ് പരിവാരസമേതം പോയി തോമസ് ചാണ്ട ിയുടെ ആതിഥേയം സ്വീകരിച്ചതിനെ അന്ന് പരസ്യമായി താന്‍ എതിര്‍ത്തിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആദ്യമായി രംഗത്തുവന്നതു താനായിരുന്നു.
യുഡിഎഫിലുള്ളവര് അന്ന് തന്നെ പിന്തുണച്ചില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. മസ് ചാണ്ടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്ക്കാന്‍ ഒരു യുഡിഎഫ് നേതാവും ഇല്ലായിരുന്നു. കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ്ചാണ്ടിയുടെ ഹൗസ്ബോട്ടില്‍ വെച്ചായിരുന്നു.
അന്നത്തെ കൃഷിമന്ത്രി കെ.പി മോഹനനും മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. യുഡിഎഫ് പ്രാദേശിക നേതൃത്വം എംപിയായ തന്നെ തോമസ് ചാണ്ടിക്ക് വേണ്ടി അന്ന് അവഗണിച്ചതായും കൊടിക്കുന്നില്‍ ആരോപിച്ചു.
നോട്ടുനിരോധനത്തിനെതിരെ പ്ര തിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ ശരിയാണെന്നു ഇപ്പോള്‍ തെളിഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ ഉറപ്പുകള്‍ ഒന്നും പാലിക്കാത്തിനാല്‍ രാജ്യത്തോട് മാപ്പുപറയണം. കള്ളപ്പണം കണ്ടുപിടിക്കുമെന്നു പറഞ്ഞിട്ട് അതുസംബന്ധിച്ച ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നടപടി ഇതുവരെ ആയിട്ടില്ല.
മന്‍മോഹന്‍സിംഗിനെ പ ുച്ഛിച്ചുതള്ളിയ ബിജെപി അദ്ദേഹത്തെ അപമാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്. നോട്ടുനിരോധനത്തിലെ പാളിച്ചകള്‍ മാന്മോഹന്സിംഗ് കണക്കുകള്‍ നിരത്തി അവതരിപ്പിച്ചത് ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞു.
കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ പിടിവാശി കാണിച്ചിട്ടില്ല. ഇതുസംബന്ധിച്ചു വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എംപി എന്ന നിലയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമായിരുന്നു ചെയ്തത്. എന്നാല്‍ ഇതു എഐസിസി അംഗീകരിച്ചെങ്കിലും കെപിസിസി എതിര്‍ക്കുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.