പ്ര​ച​ര​ണ വേ​ള​യി​ൽ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്നെ​ക്കു​റിച്ചു ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വാര​മി​ല്ലാ​ത്ത​തെന്ന് കൊ​ടി​ക്കു​ന്നി​ൽ

കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ വേ​ള​യി​ൽ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്നെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യാ​യി​രു​ന്നെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​നി​ക്ക​തി​ൽ വ്യ​ക്തി​പ​ര​മാ​യ ഖേ​ദ​മുണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.ക​ള്ള​നെ​ന്നും മ​ഹാ​ക​ള്ള​നെ​ന്നുമാ​ണ് എ​ൽഡി​എ​ഫിന്‍റെ പ​ല യോ​ഗ​ങ്ങ​ളി​ലും പി​ള്ള ത​ന്നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ താ​ൻ എ​ന്തു ക​ട്ടെന്ന് പി​ള്ള പ​റ​ഞ്ഞി​ട്ടി​ല്ല.

എ​ൽ​ഡി​എ​ഫിന്‍റെ മ​റ്റു നേ​താ​ക്ക​ൻ​മാ​രാ​രും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല.​ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യോ​ട് ത​നി​ക്ക് വി​ദ്വേ​ഷ​മി​ല്ലെ​ന്നും ആ​ദ​ര​വു മാ​ത്ര​മാ​ണു​ള്ള​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ത​ല മു​തി​ർ​ന്ന നേ​താ​വെ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​നാ​വി​ല്ല. കൊ​ട്ടാ​ര​ക്ക​ര​യു​ടെ വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വപ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ മാ​റു​മ്പോ​ൾ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല.

ഏ​ഴാ​മ​ത് ത​വ​ണ​യാ​ണ് പാ​ർ​ലമെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​നാ​ലു ത​വ​ണ അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മൂ​ന്നു ത​വ​ണ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്ത​ിൽ നി​ന്നും വി​ജ​യി​ച്ചു. ഒ​ന്പ​തു ത​വ​ണ മ​ൽ​സ​രി​ച്ച​പ്പോ​ൾ ര​ണ്ടു പ്രാ​വ​ശ്യം പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര​യി​ൽ ഇ​പ്പോ​ഴ​ത്തേ​ത് ഹാ​ട്രി​ക് വി​ജ​യ​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ൾ ഇ​ല്ലാ​താ​യ അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലും നി​ല​വി​ലെ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

മ​റ്റെ​ല്ലാ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​തു​പോ​ലെ ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഇ​ത്ത​വ​ണ​യും ക​ഴി​ഞ്ഞു. ചി​ല​രു​ടെ വാ​തു​വെ​പ്പും വെ​ല്ലു​വി​ളി​ക​ളും ജ​നം ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​ത്. ചെ​ങ്ങ​ന്നൂ​രി​ൽ സ​ജി ചെ​റി​യാ​ന്‍റെ വെ​ല്ലു​വി​ളി​യെ മ​റി​ക​ട​ന്ന് 10,000 ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മാ​വേ​ലി​ക്ക​ര അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലും മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞു.

സ​മാ​നത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. അ​ത് വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​വു​മാ​ണ്.​ ശ​ബ​രി​മ​ല വി​ഷ​യ​വും എ​ൻ​എ​സ്എ​സ്.​നി​ല​പാ​ടും ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​വും യുഡി​എ​ഫിന്‍റെ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. യാ​തൊ​രു വി​ധ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളു​മി​ല്ലാ​തെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​നം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യു​ടെ കാ​പ​ട്യം ജ​നം തി​രി​ച്ച​റി​ഞ്ഞു.​പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​തെ ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ച്ച​ത്.​അ​തി​നു​ള്ള തി​രി​ച്ച​ടി അ​വ​ർ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു. ​കോ​ട​തി വി​ധി വീ​ണ്ടും യു​വ​തീ പ്ര​വേ​ശ​ന​ത്തി​നു​കൂ​ല​മാ​യാ​ൽ പാ​ർ​ല​മെ​ന്‍റിൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ മു​ൻ​ക​യ്യെ​ടു​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

ഒ​രു ജി​ല്ലാ ആ​സ്ഥാ​നം പോ​ലു​മി​ല്ലാ​ത്ത മ​ണ്ഡ​ല​മാ​ണ് മാ​വേ​ലി​ക്ക​ര. മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ഇ​തു മൂ​ലം പൊ​തു​വാ​യ വി​ക​സ​ന​ത്തി​ന് പ​രി​മി​തി​ക​ളു​ണ്ട്. ക​ശു​വ​ണ്ടി മേ​ഖ​ല, റെ​യി​ൽ​വേ, ദേ​ശീ​യ​പാ​ത എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ ന​ൽ​കും. മ​റ്റ് എംപി​മാ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പാ​ക്കും.

പാ​ർ​ല​മെ​ന്‍റി​ൽ സീ​നി​യ​ർ എംപി​മാ​രു​ടെ ഗ​ണ​ത്തി​ലാ​ണ് താ​നി​പ്പോ​ൾ. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെന്‍റ​റി പാ​ർ​ട്ടി ക​ൺ​വീ​ന​റാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​ത്ത​രം പ​രി​ഗ​ണ​ന​ക​ളു​ണ്ടാ​യേ​ക്കാം.​പ്ര​തി​പ​ക്ഷ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി ഭ​ര​ണ​ത്തി​ന്‍റേതെ​ന്നും മോ​ദി – അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ട് ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും രാ​ജ്യ​ത്തി​നും ദോ​ഷ​ക​ര​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.​ യു​ഡി​എ​ഫിനു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും വോ​ട്ടു ചെ​യ്യു​ക​യും ചെ​യ്ത മു​ഴു​വ​ൻ പേ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Related posts