കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സമരവേദിയിൽ ചാണവെള്ളം തളിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞദിവസം എംപിയുടെ കൊട്ടാരക്കരയിലെ ഉപവാസ വേദിയിലാണ് മഹിളാ മോർച്ച പ്രവർത്തകർ ചാണകവെള്ളം തളിച്ചത്. എംപിയുടെ ഉപവാസ സമരം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. റെയിൽവെയുടെ അവഗണനയ്ക്കെതിരായിരുന്നു ഉപവാസം.
എന്നാൽ ഇത് രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ച മഹിളാ മോർച്ച പ്രവർത്തകർ വേദിയിലെത്തി ചാണക വെള്ളം തളിക്കുകയായിരുന്നു.