കൊല്ലം: പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാരിന്റെ ക്രൂരവിനോദം അവസാനിപ്പിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ഇവയുടെ വില ഏതാണ്ട ് തുല്യമായി എത്തുന്ന സമയത്തേക്ക് അടുക്കുകയാണ്. ഡീസലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിനിൽക്കുകയാണ്. പെട്രോളിന്റേയും ഡീസലിന്റേയും വിലയിലുള്ള അന്തരം നാമമാത്രമായി ചുരുങ്ങിയ അവസ്ഥയിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
കേന്ദ്ര സർക്കാരും എണ്ണ കന്പനികളും ചേർന്ന് പെട്രോളിന്റേയും ഡീസലിന്റേയും വില അന്യായമായി വർധിപ്പിച്ച് ജനജീവിതത്തെ താറുമാറാക്കുന്ന നടപടി അവസാനിപ്പാക്കാതെ നിർബാധം തുടരുകയാണ്.
ജനങ്ങളുടെ കടുത്ത പ്രതിഷേധവും രോഷവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിൽ ഉണ്ടായിട്ടും അതൊട്ടും ചെവിക്കൊള്ളാതെ സ്വകാര്യ എണ്ണ കന്പനികൾക്കും കോർപ്പറേറ്റുകൾക്കും കൊള്ളലാഭമുണ്ടാക്കാൻ മോദി സർക്കാർ കൂട്ടു നിൽക്കുന്നത് അവരിൽ നിന്നും ബിജെപിക്ക് ഫണ്ട് പിരിക്കാൻ വേണ്ട ിയാണെന്നും അദ്ദേഹം ആരോപിച്ചു.