കൊട്ടാരക്കര: വിശ്വാസം വിശ്വസത്തിന്റെ വഴിക്ക് വിടണം, വിശ്വാസികളോടൊപ്പം നിൽക്കണമെന്നാണ് കോൺഗ്രസിന്റെ താൽപര്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
വിശ്വാസങ്ങളെ എല്ലാം ഒരു നിയമത്തിലൂടെ മാത്രം മാറ്റി എടുത്തുകളയാമെന്നു വെച്ചാൽ ഈ രാജ്യത്ത് അത് നടപ്പുള്ള കാര്യമല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. വിശ്വസികളെ മുഴുവൻ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാരിന്. അത് വിജയിക്കില്ല.
ശബരിമല വിഷയത്തിൽ രാഷ്ട്രീയ ലാഭമാണ് ബിജെപി ശ്രമിക്കുന്നത്. വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കുന്ന നയമാണ് കോൺഗ്രസിന്. വിശ്വാസത്തെ വെല്ലുവിളിച്ച വിശ്വാസത്തിനെതിരായി ആരെയെങ്കിലും നടപടി സ്വീകരിപ്പിച്ചേ എന്ന ഭാഷ്യം ആണ് കേരളത്തിലെ ഗവൺമെന്റിന്. ശബരിമലയിലെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാനുള്ള സമാധാനപരമായ വിശ്വാസ പേരാട്ടത്തിൽ ഏറ്റവും മുന്നിൽ കോൺഗ്രസ് ഉണ്ടാക്കും.
രാജ്യത്തിന്റെ നിൽപ്പിന് മോദിയെ താഴെ ഇറക്കിയേ പറ്റൂ. കള്ളപ്പണക്കാരുടെ ജാമ്യക്കാരനായി നരേന്ദ്രമോദി മാറിയിരിക്കുന്നു. കള്ളപ്പണക്കാർ രാജ്യത്ത് വർധിച്ചുവരികയാണ്. അഴിമതിയുടെ ചെളിക്കുണ്ടിലാണ് ബിജെപി. ജാതി-മത വർഗ്ഗിയ ശക്തികളെ വളർത്തി എടുക്കലാണ് ബിജെപി ചെയ്യുന്നത്. ബഡായി പറയുന്ന ആളായി മോദി മാറിയിരിക്കുകയാണെന്നും എംപി ആരോപിച്ചു.