ചേര്ത്തല: പള്ളിപ്പുറത്ത് സിപിഎമ്മില് വീണ്ടും കൊടികുത്തല് വിവാദം. പള്ളിപ്പുറം എന്ജിനിയറിംഗ് കോളജിനു സമീപം വ്യവസായ സ്ഥാപനത്തിനായുള്ള പ്രവൃത്തികള് നടക്കുന്ന സ്ഥലത്താണ് കൊടി കുത്തിയിരിക്കുന്നത്.
കൊടികുത്തല് പാര്ട്ടി നയമല്ലെന്നു നേതൃത്വം പ്രഖ്യാപിക്കുമ്പോഴും നടപടി തുടരുന്നതിനെതിരേ ഒരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്.
നിലം നികത്തില് തടയുന്നതിനായാണ് കൊടികുത്തലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കര്ഷകത്തൊഴിലാളികളുടെ പേരിലാണ് കൊടികുത്തുന്നതെങ്കിലും പാര്ട്ടി നേതാക്കള് തന്നെയാണ് ഇതിനു പിന്നലെന്നാണ് വിമര്ശനം.
കൊടികുത്തിയുള്ള സമരങ്ങളുടെ മറവില് ഒരു വിഭാഗം സംരംഭകരില്നിന്നു പണം വാങ്ങുന്നതടക്കമുള്ള പരാതികള് ഉയര്ന്നിട്ടുണ്ട്.
എന്നാല്, പാരിസ്ഥിതിക പ്രശ്നങ്ങള്ക്കിടയാക്കുന്ന വിഷയങ്ങളില് കര്ഷകത്തൊഴിലാളികള് നടത്തുന്ന സമരങ്ങളെ പാര്ട്ടി വിലക്കിയിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.